പല്ലുകളിലുണ്ടാകുന്ന അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. നമ്മുടെ ശരീരത്തിലെ മിക്ക സിരകള്‍ക്കും വാല്‍വുകളുണ്ട്. എന്നാല്‍ വാല്‍വുകളില്ലാത്ത സിരകള്‍ പല്ലുകളുടെ ഭാഗത്തുണ്ട്. ഇവ തലച്ചോറിനെ ചുറ്റിപ്പിറ്റിയുള്ള ദ്രാവകവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. പല്ലുകളില്‍ ബാധിക്കുന്ന അണുബാധ ഈ സിരകളിലൂടെ തലച്ചോറിനെ ബാധിക്കാനും മെനിഞ്ചൈറ്റിസിലേക്ക് നയിക്കാനും കാരണമാകാം. അതുകൊണ്ടുതന്നെ കീമോതെറാപ്പി, റേഡിയേഷന്‍, ഡയാലിസിസ് അല്ലെങ്കില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ഓറല്‍ ഹെല്‍ത്ത് വളരെ പ്രധാനമാണ്. ഫ്‌ലൂറോയിഡ് അടങ്ങിയ പേസ്റ്റ് വേണമെന്ന് നിര്‍ബന്ധമില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ പല്ലുകള്‍ക്ക് ചെറിയ തോതില്‍ തേയ്മാനം സംഭവിക്കുന്നുണ്ട്. ബ്രഷ് ചെയ്യുമ്പോഴും ഇതേ തേയ്മാനം സംഭവിക്കാം. പല്ലുകള്‍ തേക്കുന്ന രീതിയും പ്രധാനമാണ്. സൈഡിലേക്ക് പല്ലുകള്‍ തേക്കുന്നതിനെക്കാള്‍ മുകളിലോട്ടും താഴേക്കും ചലിക്കുന്നതാണ് നല്ലത്. പല്ലു വൃത്തിയാക്കുന്നതിന്റെ ഭാഗമാണ് ടങ് ക്ലീനര്‍ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത്. എന്നാല്‍ ശക്തിയായി ടങ് ക്ലീനര്‍ ഉപയോഗിക്കുന്നത് നാവിന് മുകളിലെ രുചി കുമിളകളെ നശിപ്പിക്കാന്‍ കാരണമാകും. നാവ് വൃത്തിയാക്കാന്‍ സൗമ്യമായ ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്.
