6 17

കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ വന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മെറ്റ. 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ ’13+ കണ്ടന്റ് എക്‌സ്പീരിയന്‍സ്’ എന്ന കര്‍ശന സുരക്ഷ ക്രമീകരണം ഡിഫോള്‍ട്ടായി ലഭ്യമാകും. 18 വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകളില്‍ സ്വയം ക്രമീകരിക്കാവുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഇനി മുതല്‍ മെറ്റ തന്നെ നിശ്ചയിക്കും. സിനിമകളിലെ പി.ജി-13 റേറ്റിങ്ങിന് സമാനമായ ഉള്ളടക്കങ്ങള്‍ മാത്രമേ കൗമാരക്കാര്‍ക്ക് ഇനി കാണാന്‍ സാധിക്കൂ. മാറ്റം വരുത്തണമെങ്കില്‍ മാതാപിതാക്കളുടെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. ‘ലിമിറ്റഡ് കണ്ടന്റ്’ എന്ന പുതിയ ഫീച്ചറുമുണ്ട്. ഇതുവഴി കമന്റുകള്‍ നിയന്ത്രിക്കാനും കുട്ടികള്‍ കാണുന്ന ഉള്ളടക്കത്തിന് മേല്‍ കൂടുതല്‍ കടിഞ്ഞാണിടാനും സാധിക്കും. തെറ്റായ പ്രായം നല്‍കി അക്കൗണ്ട് തുടങ്ങുന്നവരെ കണ്ടെത്താനും പുതിയ എ.ഐ സംവിധാനം സഹായിക്കും. മെറ്റ ആപ്പുകളില്‍ കൗമാരക്കാര്‍ ചെലവഴിച്ച ആകെ സമയം തുടങ്ങിയ കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ വരും മാസങ്ങളില്‍ ഫാമിലി സെന്ററില്‍ ലഭ്യമാക്കുമെന്നും മെറ്റ അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *