1 15

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളര്‍ച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. ബാങ്കുകളുടെ ആകെ ബിസിനസ് 12.8 ശതമാനം വര്‍ധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. 10.6 ശതമാനം വളര്‍ച്ചയോടെ ആകെ നിക്ഷേപം 156.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആകെ വായ്പകള്‍ 127 ലക്ഷം കോടി രൂപയായി. റീറ്റൈയ്ല്‍ വായ്പകളില്‍ 18.1 ശതമാനവും കാര്‍ഷിക വായ്പകളില്‍ 15.5 ശതമാനവും എംഎസ്എംഇ വായ്പകളില്‍ 18.2 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കിട്ടാക്കടം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി. മൊത്തം കിട്ടാക്കടം 1.93 ശതമാനമായും അറ്റ കിട്ടാക്കടം 0.39 ശതമാനമായും കുറഞ്ഞു. 86,971 കോടി രൂപ കിട്ടാക്കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *