‘കാട്ടാളന്’ സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നില്ക്കുന്ന ആന്റണി വര്‍ഗീസ് പെപ്പെയുടേയും കബീര്‍ സിങ്ങിന്റേയും സുനിലിന്റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന് ഷാ, പാര്‍ത്ഥ് തീവാരി, ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം എന്നിവരും ചിത്രത്തിലുണ്ട്.
