വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്‍രെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവില്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും.
വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി
