തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ഗവർണർ പറഞ്ഞു. അതേസമയം, വിജയ് തന്നെ മുഖ്യമന്ത്രി ആകുമെന്നാണ് ടിവികെ പ്രതികരണം. വൈകിപ്പിക്കാൻ കഴിഞ്ഞേക്കും, പക്ഷേ തടയാനാകില്ലെന്നും ടിവികെ നേതാവ് അരുൺരാജ് പ്രതികരിച്ചു.
118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ വിജയെ ക്ഷണിക്കുമെന്ന് ഗവർണർ
