എം ലീലാവതി ടീച്ചര്‍ ‘മഹാകഥ’ എന്ന് വിശേഷിപ്പിച്ച ‘ഒരു റിപ്പബ്ലിക്കില്‍’ എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛന്‍, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകള്‍, ആവര്‍ത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനില്‍കുമാറിന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം. നന്മതിന്മകള് അരങ്ങേറുന്ന ഒരിടം എന്ന നിലയില്‍ തന്റെ ‘മരുതം മുക്കി’ല്‍ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനില്‍കുമാര്‍ വാക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്നു. ‘മരുതം മുക്ക്’. വി എസ് അനില്‍ കുമാര്‍. ജിവി ബുക്സ്. വില 161 രൂപ.
