മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തുവയസിന് താഴെയുള്ള നാലുകുട്ടികള്‍ ഉള്‍പ്പെടെ കടിയേറ്റ എട്ടുപേരെയും ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ, ഇ. അബ്ദു റസാഖ് എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു വയസുകാരി അഫ്സ, ഹംദാന്‍ , കെ. ഫാത്തിമ, സുബൈദ, മുജീബ് റഹ്മാന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്
