വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ ഇന്ന് തുറക്കില്ല. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.
ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി. സ്ട്രോങ്ങ് റൂം തുറക്കാൻ പോകുന്ന വിവരം ഫാത്തിമ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല. ഫാത്തിമ പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന് ലീഗിൽ വിമർശനം ഉയർന്നു.
ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായി പരാതി. ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. 2025 ലെ വിവരങ്ങളാണ് തേടിയത്.
മരിച്ച നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗണ്‍സിൽ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.
കോട്ടയം വൈക്കത്ത് കർഷകൻ ചെല്ലപ്പൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി സിപിഐ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.
ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി.
വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ് റാം രമേശ് വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം.
മണിപ്പൂരിൽ ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിൽ രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ഡിഎംകെ. കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദർശിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യാതെ വിജയ് വിമാനത്താവളത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഡിഎംകെ കടന്നാക്രമണം നടത്തുന്നത്.
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 23നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും.
2026ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരമ്പല്ലൂരിൽ വൻ പണവേട്ട. ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. പെരമ്പലൂരിലെ ഡിഎംകെ കർഷക യൂണിയൻ നേതാവ് ജയരാമന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്.
പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതുക. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ്സും അട്ടിമറി ലക്ഷ്യമിട്ട് ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം.
ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിനെ നീണ്ട 15 വര്‍ഷക്കാലം നയിച്ച ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. സിഇഒ സ്ഥാനം മാറുമ്പോഴും ടിം കുക്ക് ആപ്പിളില്‍ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരും. ജോൺ ടെർണസ് ആകും സെപ്റ്റംബർ ഒന്ന് മുതൽ ആപ്പിളിന്റെ പുതിയ സിഇഒ.
