പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലകളില്‍ 18,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനത്തോളം ഈ മേഖലയുടെ സംഭാവനയാണ്. ഇന്ത്യയിലേക്ക് എത്തുന്ന യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളം ഗള്‍ഫ് ആയിരുന്നു. യുദ്ധംമൂലം വിമാന സര്‍വീസുകള്‍ താളംതെറ്റിയതോടെ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ടിക്കറ്റ് നിരക്കുകളും കുതിച്ചു. വിമാനക്കമ്പനികളുടെ ചെലവില്‍ 5-40 ശതമാനം വര്‍ധനയാണ് യുദ്ധത്തിനുശേഷം ഉണ്ടായിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ വരവിലാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്. ടൂറിസം അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 ശതമാനത്തോളം റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡിനുശേഷം 2025ല്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ വളര്‍ന്ന ടൂറിസം, ഏവിയേഷന്‍ രംഗത്ത് ഏകദേശം 40 മില്യണ്‍ പേരാണ് തൊഴിലെടുക്കുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധം മൂലം 18,000 കോടിയുടെ നഷ്ടം!
