സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 20 രൂപ വര്‍ധിച്ച് 14,260 രൂപയായി. പവന് വില 160 രൂപ ഉയര്‍ന്ന് 1,14,080 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,715 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,125 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,885 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 270 രൂപയില്‍ തുടരുന്നു. അതേസമയം ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 15 രൂപ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം നേരിയ തോതില്‍ കുറഞ്ഞു.
