ഫോക്സ്വാഗണ് ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഫെയ്സ്ലിഫ്റ്റിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ഇതില്‍ കോസ്മെറ്റിക് പരിഷ്ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളായി ഫോക്സ്വാഗണ് ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഐഎസ്ഒ ഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിങ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. കംഫര്ട്ട്ലൈന്, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ്, ടോപ്ലൈന്‍, ജിടി ലൈന്‍, ജിടി പ്ലസ് ക്രോം, ജിടി പ്ലസ് സ്പോര്‍ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ ടൈഗണ്‍ ഫെയ്സ്ലിഫ്റ്റ് ലഭ്യമാകും.
ഫോക്സ്വാഗണ് ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ്
