മരിച്ചവരെ കുഴിമാടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തില്‍നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിര്‍മ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആര്‍ത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നല്‍കുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദര്‍ഗകളിലൂടെ, അള്‍ത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര. ‘നരമുണ്ടോ ഖേല’. നിസാര്‍ ഇല്‍ത്തുമിഷ്. ഡിസി ബുക്‌സ്. വില 153 രൂപ.
