കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.1969 മുതലേ കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. കണ്ണൂരിനെ ദത്തെടുത്താണ് ആർ എസ് എസ് സിപിഎംനെ നശിപ്പിക്കാൻ ശ്രമിച്ചത് .അതിനായി രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു .
എന്നാൽ ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നു പറഞ്ഞത് സുധാകരന്റെ ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൗരവത്തിൽ എടുക്കേണ്ടത്.തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്ണ്ടെന്നും അദ്ദേഹം പറഞ്ഞു.