കോൺഗ്രസ് എന്നാല്‍ അഴിമതിക്കാരും വികസനം മുടക്കികളും,കോൺഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ്, ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരിക്കലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും നരേന്ദ്രമോദി കാംഗ്രയിൽ പറഞ്ഞു. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഡബിൾ എഞ്ചിൻ സർക്കാർ തുടരണമെന്നും മോദി ചാമ്പിയിൽ നടത്തിയ റാലിയിൽ ആവർത്തിച്ചു. അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വികസനം നടപ്പാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്നും നാളെയും മോദി ഹിമാചലിൽ തുടരും.ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
കോൺഗ്രസ്സ് വികസനം മുടക്കികൾ ; നരേന്ദ്ര മോദി
