പാലക്കാട് ജില്ലയിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കുറവാണെന്ന പരാതിയുമായി എൻജിഒ അസോസിയേഷൻ. കഴിഞ്ഞ തവണ പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ 12 കേന്ദ്രങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഈ തവണ വെറും 3 കേന്ദ്രങ്ങൾ മാത്രമേ ഉള്ളൂ എന്നുമാണ് പരാതി. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ പൂർണ്ണമായും ഇവിടെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം പോളിംഗ് സാമഗ്രികൾ വിതരണം ചെയുന്ന സ്ഥലം പരമാവധി കുറയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ കേന്ദ്രങ്ങൾ കുറവെന്ന് പരാതി
