നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിന് എതിരെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. കൊല നടന്നത് ഇറാനിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് ചോദ്യം. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവെച്ചാണ് മെഹദിയുടെ ഫേസ്ബുക് പോസ്റ്റ്. നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത് എന്ന നിലപാട് അബ്ദുൽ ഫത്താഹ് മഹദി ആവർത്തിക്കുന്നു. കടുംബത്തിന്‍റെ അവകാശമാണ് ഇതിലൂടെ തടയുന്നത് എന്നും ആണ് വിമർശനം. അതേസമയം മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിന് എതിരെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ
