Untitled design 2025 11 24T104749.820

ദില്ലിയിലെ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ, സ്ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അൽ ഫലാഹ് സർവ്വകലാശാല വാർത്താകുറിപ്പ് ഇറക്കിയിരുന്നു. അതേസമയം മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ. കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *