വിജയ്- സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ‘ഫ്രണ്ട്‌സ്’ എന്ന ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ റിലീസ് ചെയ്തു. നവംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. മികച്ച 4കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി.വിനോദ് ജെയിന്‍ ആണ് വീണ്ടും തിയറ്ററില്‍ എത്തിക്കുന്നത്. റിലീസായത്തിന്റെ 24-ാം വര്‍ഷം ആണ് ഫ്രണ്ട്‌സ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാന്‍, ചാര്‍ളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദന്‍ ബോബ്, സരിത, സത്യ പ്രിയ, എസ്. എന്‍ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
