Untitled design 2025 11 11T105852.248

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസും  ബിജെപിയും തമ്മിൽ വാക്പോര്. രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്ത് നിന്നും പരിശീലനം ലഭിച്ചു നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പാർലമെൻ്റിൽ നടന്ന ചർച്ചയിലാണ് ചിദംബരം ആദ്യം പറഞ്ഞത്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ചിദംബരം വീണ്ടും ഓർമിപ്പിച്ചു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. വിദ്യാഭ്യാസമുള്ള ഇവർ ഭീകരരാകുന്ന സാഹചര്യവും ചർച്ച ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നാൽ ചിദംബരത്തിൻ്റെ പ്രസ്താവന ഭീകരരെ വെള്ള പൂശുന്നതാണെന്നാണ് ബിജെപി വിമർശനം. ഭീകരരെ ഇരകളായി ചിത്രീകരിക്കുന്ന പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *