ധനുഷ് രചനയും സംവിധാനവും നിര്വ്വഹിച്ച് നായകനായി എത്തിയ ചിത്രമാണ് ‘ഇഡ്ലി കടൈ’. 100 കോടി ബജറ്റില് ഒരുങ്ങിയെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന് പ്രമുഖ ട്രാക്കര് ആയ സാക്നില്കിന്റെ കണക്ക് പ്രകാരം 71.73 കോടി ആയിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലും എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മൈ ഹേര്ട്ട്ലു സ്പിന്നിംഗ് എന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ഫാല്ക്കണ് ആണ്. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം. എ ആര് അമീനും സുബ്ലാഷിണിയും ചേര്ന്നാണ് ആലപിച്ചിരിക്കുന്നത്. നിത്യ മേനന് ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന് കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
