Untitled design 2025 10 23T163650.626

ബാലരാമപുരത്തും കോവളത്തും ഇന്നലെ രണ്ട് പേർക്കു നേരെ തെരുവുനായയുടെ  ആക്രമണമുണ്ടായി. ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *