Untitled design 2025 10 19T142357.733

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോർട്. നഗരത്തിൽ വായു​ഗുണനിലവാര സൂചികയിൽ ശരാശരി 270 ആണ് രേഖപ്പെടുത്തിയത്. ദീപാവലിക്ക് മുന്പെ സ്ഥിതി ഗുരുതരമാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. നഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ​ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്. 9 ഇടങ്ങളിൽ മലിനീകരണതോത് മുന്നൂറ് കടന്നു. നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ​ഗുരുതരമാകാനാണ് സാധ്യത.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *