ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ 350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 350 സിസി ബൈക്കുകള്‍ 40 ശതമാനം ജിഎസ്ടി സ്ലാബിന് കീഴിലാണ് വരിക. സ്പീഡ്, സ്ക്രാംബ്ലര്‍, ടി4 എന്നിവയുള്‍പ്പെടെ ട്രയംഫ് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ശ്രേണിക്ക് വരാനിരിക്കുന്ന 350 സിസി പ്ലാറ്റ്ഫോം കരുത്ത് പകരും. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഈ പുതിയ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 350 സിസി മോട്ടോര്‍ പുതിയ എന്ജിന് അല്ല. നിലവിലെ നിരയ്ക്ക് കരുത്ത് പകരുന്ന അതേ 400 സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഉപയോഗിക്കുക. എന്നാല്‍ വോളിയം കുറയ്ക്കാന്‍ സ്ട്രോക്ക് നിലനിര്‍ത്തി കുറഞ്ഞ ബോര് ഉപയോഗിക്കും. നിലവിലുള്ള 89 എംഎം ബോര് 83 മില്ലീമീറ്ററായി കുറച്ച് എന്ജിന് ശേഷി 349 സിസിയിലേക്ക് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. നിലവില്‍, ട്രയംഫ് അതിന്റെ 400 ശ്രേണിയില്‍ ഏകദേശം 3,500 യൂണിറ്റുകള്‍ എല്ലാ മാസവും വില്‍ക്കുന്നുണ്ട്. എന്നാല്‍ ജിഎസ്ടി പരിഷ്കരണത്തോടെ വിപണിയില്‍ ഇതിന്റെ ആവശ്യകത കുറയാന്‍ സാധ്യതയുണ്ട്. പുതിയ ജിഎസ്ടി അനുസരിച്ച് 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടുമെന്നതാണ് ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കുന്നത്.
350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ട്രയംഫ്
