പത്തനംതിട്ട എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. ഡിവൈഎസ്പി മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കസ്റ്റഡി മർദ്ദനത്തിൽ 2016 ൽ മധു ബാബുവിനെതിരെ പത്തനംതിട്ട എസ്പി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് ജയകൃഷ്ണൻ തണ്ണിത്തോട് തന്നെയാണ് സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന് എഴുതിയിരുന്നു. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
പത്തനംതിട്ടയിൽ എസ്എഫ്ഐ നേതാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി
