ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യയോടുള്ള ചൈനീസ് നിലപാടിലെ മാറ്റത്തിന് ഷാങ്ഹായി ഉച്ചകോടിക്കിടെയുള്ള ചർച്ചകൾ ഇടയാക്കി. ഇന്ത്യ – ചൈന ബന്ധത്തിൽ അതേ സമയം പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത പ്രകടമായി. നരേന്ദ്ര മോദി ചൈനയ്ക്കു മുന്നിൽ മുട്ടുമടക്കിയെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ ഇന്ത്യ – ചൈന – റഷ്യ സൗഹൃദത്തെ ഏവരും സ്വാഗതം ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആവശ്യപ്പെട്ടു.
ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നത്
