വിജയ് സേതുപതി, നിത്യ മേനോന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘തലൈവന് തലൈവി’. പാണ്ഡിരാജന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആര്‍ട്ടിക്കിള്‍ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രമാണ് തലൈവന് തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണന് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
‘തലൈവന് തലൈവി’ ആമസോണ്‍ പ്രൈമില്‍
