റിയര്‍ ബ്രേക്ക് അസംബ്ലിയിലെ തകരാര്‍ ചില സാങ്കേതിക തകരാറുകള്‍ മൂലം മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൂന്ന് മോഡലുകളായ വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ് എന്നിവയുടെ 9,925 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. റിയര്‍ ബ്രേക്ക് അസംബ്ലിയിലെ തകരാര്‍ പരിഹരിക്കുന്നതിനായിട്ടാണ് നടപടി. 2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ഈ അപകട ഭീഷണി നേരിടുന്നത്. റിയര്‍ ബ്രേക്ക് അസംബ്ലിയുടെ ചില ഭാഗങ്ങളിലെ ഒരു തകരാര്‍ മൂലം ഇത് ഒരു പ്രത്യേക സാഹചര്യത്തില്‍ പൊട്ടുകയും ഒരു പ്രത്യേക ശബ്ദവും ഉണ്ടാക്കാം. ഇക്കാരണത്താല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രേക്ക് പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിഎസ്ഇയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു.
ബ്രേക്ക് തകരാര്‍; മാരുതി സുസുക്കി മൂന്ന് മോഡലുകള്‍ തിരിച്ചുവിളിച്ചു
