സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമയായിരുന്നു ‘നടികര്‍’. ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനിപ്പുറം നടികര്‍ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സൈന പ്ലേയ്ക്ക് ആണ് നടികര്‍ സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം. ഓഗസ്റ്റ് 8 മുതല്‍ ടൊവിനോ തോമസ് ചിത്രം ഒടിടിയില്‍ കാണാം. റിലീസ് ചെയ്ത് 15 മാസത്തിന് ശേഷമാണ് നടികര്‍ ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ടൊവിനോ തോമസിന് ഒപ്പം ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് നടികര്‍. ദിവ്യ പിള്ള, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2024ല്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്.
‘നടികര്‍’ ചിത്രം ഓഗസ്റ്റ് 8 മുതല്‍ ഒടിടിയില്‍
