ജോണി കെയ്ജ് എന്ന കഥാപാത്രത്തെ നായകനാക്കി ‘മോര്‍ട്ടല്‍ കോംബാറ്റ് 2’ വരുന്നു. കാള്‍ അര്‍ബന്‍ ആണ് ജോണി കെയ്ജ് ആയി എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ മോര്‍ട്ടല്‍ കോംബാറ്റ് സിനിമയുടെ സീക്വലും മോര്‍ട്ടല്‍ കോംബാറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ നാലാമത്തെ സിനിമയുമാണിത്. മോര്‍ട്ടല്‍ കോംബാറ്റ് (2021) ഒരുക്കിയ സൈമണ്‍ മക്വോയിഡ് ആണ് തുടര്‍ ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ജെസീക്ക മക്നമീ, ജോഷ് ലോസണ്, ലൂഡി ലിന്, ലൂവിസ് ടാന്‍, ചിന് ഹാന്‍, ജോ ടസ്ലിം, ഹിരോയുകി സനാഡ എന്നിവര്‍ ഈ ചിത്രത്തിലും പ്രധാന അഭിനേതാക്കളാണ്. വാര്‍ണര്‍ ബ്രദേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വര്‍ഷം ഒക്ടോബര്‍ 24ന് തിയറ്ററുകളിലെത്തും. ലോക പ്രശസ്തമായ വിഡിയോ ഗെയിമിനെ ആധാരമാക്കി ഒരുക്കിയ മോര്‍ട്ടല്‍ കോംബാറ്റ് ആദ്യ സിനിമ റിലീസിനെത്തുന്നത് 1995ലാണ്. 1997ല്‍ രണ്ടാം ഭാഗമെത്തി. പിന്നീട് 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയിംസ് വാനും ടോഡ് ഗാര്ണെറും ചേര്‍ന്ന് മോര്‍ട്ടല്‍ കോംബാറ്റിനൊരു റീബൂട്ട് നിര്‍മിക്കുന്നത്.
‘മോര്‍ട്ടല്‍ കോംബാറ്റ് 2’ എത്തുന്നു
