സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ കുതിച്ചുകയറി പ്ലാറ്റിനം വിലയും. വെള്ളിയാഴ്ചത്തെ പ്ലാറ്റിനം വില 2014 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്പോട്ട് പ്ലാറ്റിനം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,458.80 ഡോളറിലെത്തി. ഇന്ത്യയില്‍ പ്ലാറ്റിനം ഗ്രാമിന് 233 രൂപ വര്‍ധിച്ച് 4,043 രൂപയിലെത്തി. 10 ഗ്രാമിന് 40,430 രൂപയാണ് വില. ഭൂമിയിലെ അപൂര്‍വ മൂലകങ്ങളിലൊന്നാണ് പ്ലാറ്റിനം. വാഹനങ്ങളുടെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍, ആഭരണങ്ങള്‍, പെട്രോകെമിക്കലുകള്‍, ഹൈഡ്രജന്‍ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇവ ഉപയോഗിക്കുന്നത്. വിവാഹം പോലെ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന മോതിരം, മാല എന്നിവക്കാണ് ഡിമാന്‍ഡ് കൂടുതല്‍. സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് നിറം മങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിറം മങ്ങാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാണ് പ്ലാറ്റിനത്തിന്റെ പ്രത്യേകത. ആകെ വേണ്ടി പ്ലാറ്റിനത്തിന്റെ 20 ശതമാനം കുറവാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് കണക്ക്. പ്ലാറ്റിനം ഉത്പാദനം അടുത്ത മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ പ്ലാറ്റിനം കുതിപ്പിന്റെ വേഗം കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു.
കുതിച്ചുകയറി പ്ലാറ്റിനം വിലയും
