ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. പാക്കിസ്ഥാന്റെ ചാരൻമാർക്ക് ഇടത് സർക്കാർ ചുവന്ന പരവതാനി വിരിച്ചോയെന്ന് ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല ചോദിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്
ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി
