കിയ ഇന്ത്യ പുതുതായി പുറത്തിറക്കിയ കാരന്‍സ് ക്ലാവിസ് മൂന്ന്-വരി എംപിവിയുടെ ഇലക്ട്രിക് പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട്. ലോഞ്ചിന് തൊട്ടുപിന്നാലെ ബുക്കിംഗുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് സമയത്ത് ഔദ്യോഗിക വിവരങ്ങള്‍ പ്രഖ്യാപിക്കും. 42കിലോവാട്ട്അവര്‍, 51.4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി കിയ ക്ലാവിസ് ഇവി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 390 കിലോമീറ്റര്‍ എംഐഡിസി റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. ഐസിഇയില്‍ പ്രവര്‍ത്തിക്കുന്ന കാരന്‍സ് ക്ലാവിസ് 11.50 ലക്ഷം രൂപ മുതല്‍ 21.50 ലക്ഷം രൂപ എക്സ്-ഷോറൂം വില പരിധിയില്‍ ലഭ്യമാണ്. എംപിവിയുടെ ഇലക്ട്രിക് പതിപ്പിന് ബേസ് വേരിയന്റിന് ഏകദേശം 18 ലക്ഷം രൂപയും ഉയര്‍ന്ന സ്പെക്ക് ട്രിമിന് ഏകദേശം 26-27 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.