തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. തൃശ്ശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂരയാണ് പറന്നു താഴെ വീണത്. മേൽക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും കോർപ്പറേഷൻ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.
തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര മറിഞ്ഞ് റോഡിൽ വീണു
