ദുല്‍ഖര്‍ സല്മാന്-നഹാസ് ഹിദായത്ത് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്റണി വര്‍ഗീസും. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഐ ആം ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള മാസ് എന്റര്‍ടെയ്നറാകും. ദുല്‍ഖര്‍ സല്മാന് തന്നെയാണ് നിര്‍മാണം. ചിത്രത്തില്‍ പെപ്പെ വില്ലന്‍ വേഷത്തിലാകും എത്തുകയെന്ന റിപ്പോര്‍ട്ടുമുണ്ട്. ആര്.ഡി.എക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. വെങ്കി അറ്റ്ലൂരിസംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് അവസാനം പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ആഗോളതലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരുന്നു.
‘ഐ ആം ഗെയിം’ ചിത്രത്തില്‍ ദുല്‍ഖറിന് വില്ലനായി പെപ്പെ
