വര്‍ഗീയതയും വെറുപ്പുംകൊണ്ട് തകര്‍ന്നു പോയ ഒരു കാലത്തിന്റെ വിലാപങ്ങളാണ് ഈ കഥകള്‍ – ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രതിസന്ധികളെ ഈ കഥകള്‍ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പന് മണിപ്പൂരിയായ സെര്‍ട്ടോ ഏലിയോസിന്റെ മകള്‍ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിന്റെയോ അഗ്നിയില്‍ ഇല്ലാതായ അവളുടെ വീടിന്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിന്റെ അഗ്നിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാനുള്ള ആര്‍ദ്രമായ മോഹചിന്തകളാണ് ഈ കഥകളില്‍ നിറയുന്നത്. ‘സെര്‍ട്ടോ ഏലിയോസ്’. ഡിസി ബുക്സ്. വില 142 രൂപ.
സെര്‍ട്ടോ ഏലിയോസ്
