ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
