പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനം ഉപയോഗ ശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.
പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്
