ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. അസം സ്വദേശി സദ്ദാമാണ് പ്രതി. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. നാലു പേരെയും നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അസം സ്വദേശിയായ യുവതിയും ഭർത്താവും അവരുടെ കുട്ടിയും നെടുങ്കണ്ടത്ത് എത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവർ പരിചയപ്പെടുകയായിരുന്നു. ഈ സംഭവം പുറത്തുവന്നതിനെ തുടർന്ന് ആണ് നാല് പേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി
