താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു. ഈ കേസില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പോലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി.
താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി
