കയര്‍ ബോര്‍ഡിലെ തൊഴിൽ പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ ജോളി മധുവിന്റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ് ചെയർമാൻ വിപുൽ ഗോയൽ, മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം.
കയര്‍ ബോര്‍ഡിലെ തൊഴിൽ പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ ജോളി മധുവിന്റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു
