മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു .ലൈംഗീക പീഡന പരാതിയെ തുടർന്ന് നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി സുജിത് കൊടക്കാടിനോട് വിശദീകരണം തേടും . സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന സുജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലായിരുന്നു ഈ നടപടി.
മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു
