വയനാട്ടിൽ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. ജനവാസകേന്ദ്രങ്ങളുമായി അതിരിടുന്ന വനമേഖലകളിലും, കടുവയുടെ സാന്നിധ്യമുണ്ടായതായി സ്ഥിരീകരിച്ച മറ്റിടങ്ങളിലുമാണ് പരിശോധന നടത്തുക. നരഭോജിക്കടുവയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തും. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലും വയനാട് വന്യജീവി സങ്കേതത്തിലെയും ആറു റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുകയെന്നും സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും വനം മന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍
