yt cover 21

https://dailynewslive.in/ വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധ (45) യെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.

https://dailynewslive.in/ വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 23 ലെ വിജയി : മെല്‍വിന്‍, തിരുമേനി പോസ്റ്റ്, ചെറുപുഴ, കണ്ണൂര്‍*

https://dailynewslive.in/ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ. പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയര്‍ത്തുന്നത്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളില്‍ നീന്തല്‍ അറിയാവുന്നവര്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്ണില്‍ അഡ്മിഷന് ഗ്രേസ് മാര്‍ക്കായി രണ്ട് മാര്‍ക്ക് 2022-23 അധ്യയന വര്‍ഷം വരെ നല്‍കിയിരുന്നു. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി ഉയര്‍ന്നതോടെ നിലവില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നില്ല. അതിനാല്‍ ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

https://dailynewslive.in/ എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജലചൂഷണം ഉണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കെ കൃഷ്ണന്‍കുട്ടി ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അറിയിച്ചു. ഡാമുകളിലെ ജലശേഷി കൂട്ടിയാല്‍ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാമെന്നും ഇക്കാര്യം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ എലപ്പുള്ളിയിലെ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണെന്നും മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്രൂവറിക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടി വരുമെന്നും പ്രവര്‍ത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോള്‍ അവര്‍ കുഴല്‍കിണര്‍ കുഴിച്ച് ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുമെന്നും നമുക്ക് ഇക്കാര്യത്തില്‍ മുന്‍ അനുഭവങ്ങളുണ്ടല്ലോ എന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ കോവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ചും പാലക്കാട് ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിലും നിയമസഭയിലും പുറത്തും യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിയാരോപണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ലജ്ജാകരമായ മറുപടി പറയുന്നതിന് ഇപ്പോള്‍ ഒരു മടിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരിഗണിക്കും.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ പിവി അന്‍വറിനെതിരെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നല്‍കിയെന്നാണ് വിവരം.

https://dailynewslive.in/ പി.പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയില്‍ കൃഷിയാണ് വരുമാന മാര്‍ഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദിവ്യയ്ക്ക് എതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.

https://dailynewslive.in/ മാരാമണ്‍ കണ്‍വെന്‍ഷന്‍ വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍. വി ഡി സതീശനെ ഒഴിവാക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭാംഗം ആണെങ്കിലും ഇതുവരെ കണ്‍വെന്‍ഷന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യന്‍ വിശദമാക്കി.

https://dailynewslive.in/ തിരൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെട്രോ വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത് മനോവിഷമം ഉണ്ടാക്കിയെന്ന് തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍. നാടിന്റെ ആവശ്യം താനല്ലാതെ ആരു പറയുമെന്നാണ് എം.എല്‍.എ ചോദിച്ചു. ട്രോളുകള്‍ എന്തൊക്കെയുണ്ടായാലും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മൊയ്തീന്‍ പറഞ്ഞു.

https://dailynewslive.in/ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്രയെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.

https://dailynewslive.in/ സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നുവെന്നും ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈന്‍ മടവൂര്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ കിണറ്റില്‍ നിന്ന് കയറിയ ആനയെ കാട്ടിലേക്ക് തുരത്താന്‍ സുരേന്ദ്രന്‍, വിക്രം എന്നീ കുങ്കിയാനകളെ വയനാട്ടില്‍ നിന്നെത്തിച്ചു. ഇന്നലെ 21 മണിക്കൂര്‍ കിണറിനുള്ളില്‍ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറ്റില്‍ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിര്‍ത്തി ഭാഗത്തോ കൃഷിയിടത്തിലോ നില്‍ക്കുന്നുണ്ടെങ്കില്‍ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

https://dailynewslive.in/ സൈബര്‍ തട്ടിപ്പ് കേസില്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ നൗഷാദ്, മുഹമ്മദ് അഫ്സല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ അറസ്റ്റ്. ട്രേഡിങ് വഴിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഒരു കോടി തട്ടിയ കേസില്‍ കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സ്വദേശിയായ അധ്യാപികയെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയിരുന്നു.

https://dailynewslive.in/ ചോറ്റാനിക്കര പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച് കൈമാറിയ സാഫല്യം ഫ്ളാറ്റ് സമുച്ചയം കേവലം എട്ടു വര്‍ഷം കൊണ്ട് വാസയോഗ്യമല്ലാതായെന്ന് റിപ്പോര്‍ട്ട്. ഫ്ളാറ്റ് പൂര്‍ണമായി പൊളിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്നതോടെ നിര്‍മാണ കാലത്ത് പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.

https://dailynewslive.in/ മണവാളന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് ഷെഹീന്‍ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂര്‍ ജില്ല ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. സെല്ലില്‍ മറ്റ് തടവുകാര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുടി മുറിക്കല്‍ വിവാദത്തിന് പിന്നാലെയാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

https://dailynewslive.in/ അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകള്‍ക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്.

https://dailynewslive.in/ അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തില്‍ മറ്റൊരു കാട്ടാനയെക്കൂടി പരിക്കേറ്റ് കണ്ടതായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍. ഡിസംബര്‍ അവസാനമെടുത്ത ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കെഎസ്എഫ്ഇ ഉദ്യേഗസ്ഥന്‍ കൂടിയായ എന്‍ വൈ മനേഷിന്റെ അവകാശവാദം.

https://dailynewslive.in/ ഡല്‍ഹി നഗരത്തില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ്. നഗരത്തിന് ചുറ്റും ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ച ക്യാമ്പുകളില്‍ നിരവധി ആളുകളാണ് തണുപ്പില്‍ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളില്‍ അഭയം തേടുന്ന ആളുകള്‍ക്ക് മരുന്ന് മുതല്‍ ഭക്ഷണം വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോഷ് നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിന്റെ പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തല്‍. പതിനാറാം തീയതി പുലര്‍ച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാല്‍ നടനെ എത്തിച്ചത് പുലര്‍ച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്.

https://dailynewslive.in/ ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആന്റ് മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെല്‍ ലെവല്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ ട്രെയിനിടിച്ച് യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ചായ വില്‍പ്പനക്കാരന്‍ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്‌സ്പ്രസിലെ ചായ വില്‍പനക്കാരന്‍ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാര്‍ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതിന് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചത്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവെച്ചുവെന്നും എന്നാല്‍, രാഹുല്‍ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുല്‍ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാല്‍ ഘോഷ് ആവശ്യപ്പെട്ടു.

https://dailynewslive.in/ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ധാരണയുണ്ടെന്ന് സമ്മതിച്ച് സിദ്ധരാമയ്യ. പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ ഷെഡ്യൂള്‍ ചെയ്ത സമയത്തിനേക്കാള്‍ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നല്‍കി സമൂഹ മാധ്യമ കുറിപ്പ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പ്രഖര്‍ ഗുപ്ത എന്ന വ്യക്തിയുടെ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയെ വിമര്‍ശിച്ച് കൊണ്ട് ഇദ്ദേഹം തന്റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ കുറിപ്പെഴുതിയിരുന്നു. ഈപോസ്റ്റ് പിന്‍വലിക്കുന്നതിന് 6,000 രൂപ വാഗ്ദാനം ചെയ്തെന്നും പ്രഖര്‍ ഗുപ്ത തന്നെയാണ് സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്.

https://dailynewslive.in/ കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിലെത്തുക. 48 വര്‍ഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. നിലവില്‍ ട്രാഫിക് പിഴകള്‍ ഉള്ളവര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള മൂന്ന് മാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആര്‍ഡിഎക്സ് നിര്‍മ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.

https://dailynewslive.in/ ഐസിസി പുരസ്‌കാര പ്രഖ്യാപനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്റെ നായകന്‍. അസലങ്ക ഉള്‍പ്പെടെ ശ്രീലങ്കയുടെ നാലു താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും മൂന്ന് താരങ്ങള്‍ വീതവും വെസ്റ്റ് ഇന്‍ഡീസിന്റെ ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി. ആറ് ഏകദിനം മാത്രം കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു താരം പോലും ഐസിസിയുടെ ഏകദിന ടീമിലില്ല.

https://dailynewslive.in/ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് നാടകീയമായി പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്. അലക്സാണ്ടര്‍ സ്വരേവുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് സ്വരേവ് 7-6 ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജോക്കോവിച്ച് പിന്‍മാറിയത്. ഇതോടെ വാക്കോവര്‍ ലഭിച്ച സ്വരേവ് ഫൈനലിലെത്തി. ഇടതു കാല്‍മുിട്ടിലെ പരിക്കുമൂലമാണ് ജോക്കോവിച്ച് ആദ്യ സെറ്റിന് ശേഷം പിന്‍വാങ്ങിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി 25 ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനുള്ള പോരാട്ടത്തിലിയിരുന്നു ജോക്കോവിച്ച്.

https://dailynewslive.in/ 50 രൂപയുടെ ചെറു എസ്‌ഐപി പദ്ധതി ആരംഭിക്കാന്‍ പ്ലാനുമായി സെബി. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മ്യൂച്ചല്‍ ഫണ്ട് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കായി അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്ന ഇന്റര്‍മീഡിയറികളും സഹകരിച്ച് ചെലവുകള്‍ കുറച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ചെലവിന്റെ ഒരു ഭാഗം സെബി സബ്‌സിഡിയായി നല്‍കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ എസ്‌ഐപിയില്‍ ചേരാനുള്ള കുറഞ്ഞ തുക 500 രൂപ ആണ്. ചില ഫണ്ട് കമ്പനികള്‍ തുടക്കക്കാരെ ആകര്‍ഷിക്കാനായി 250 രൂപയുടെ പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. മാസംതോറുമുള്ള അടവ് 250 രൂപയായതിനാല്‍ പ്രോസസിങ് ചെലവ് ഉയര്‍ന്നതായിരിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നും മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇന്റര്‍മീഡിയറികള്‍ക്കുള്ള നിരക്കുകളില്‍ ഇളവ് ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഇളവും നിക്ഷേപക ബോധവത്കരണ ഫണ്ടില്‍ നിന്ന് സൈബിയുടെ സഹായവും ഉണ്ടായാല്‍ രണ്ടു വര്‍ഷം കൊണ്ട് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ക്ക് ഈ പദ്ധതി ലാഭകരമാകുമെന്നാണ് കരുതുന്നത്. മൂന്ന് ഫണ്ടുകള്‍ക്ക് കീഴിലായി പരമാവധി മൂന്ന് ചെറു എസ്‌ഐപി സ്‌കീമിലാണ് ഇളവുകളോടെ ചേരാന്‍ കഴിയുക എന്നും സെബിയുടെ കരടുപദ്ധതിയില്‍ പറയുന്നു. കരടുപദ്ധതി സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ഫെബ്രുവരി ആറുവരെ സമയം അനുവദിച്ചിട്ടുണ്ട്.

https://dailynewslive.in/ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തെത്തി സ്മാര്‍ട്ട്‌ഫോണുകള്‍. ഇലക്ട്രോണിക്സ് സാധനങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഫലമായാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇന്ത്യയുടെ കയറ്റുമതിയില്‍ 14-ാം സ്ഥാനത്തായിരുന്നു സ്മാര്‍ട്ട്‌ഫോണുകള്‍. ആപ്പിളും സാംസംഗും പോലുള്ള മുന്‍നിര കമ്പനികള്‍ രാജ്യത്ത് ഉല്‍പ്പാദനം വിപുലീകരിക്കുകയാണ്. ഇലക്ട്രോണിക്സ് മേഖലയിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഏപ്രില്‍-നവംബര്‍ കാലയളവില്‍ 1,310 കോടി ഡോളറിലെത്തിയതായി (ഏകദേശം 1,13,045 കോടി രൂപ) വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓട്ടോമോട്ടീവ് ഡീസല്‍ ഇന്ധനം, സ്മാര്‍ട്ട്‌ഫോണുകള്‍, വ്യോമയാന ഇന്ധനം, വജ്രങ്ങള്‍, മോട്ടോര്‍ ഗ്യാസോലിന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുളള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. 2024-25 ന്റെ ആദ്യ പകുതിയില്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ 1,600 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയ്ക്ക് 964 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ മൂന്നില്‍ രണ്ടുഭാഗവും ആപ്പിള്‍ ഐഫോണുകളാണ്. ഈ നില തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഒന്നാം സ്ഥാനത്ത് എത്തിയേക്കും.

https://dailynewslive.in/ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ‘ഒരു വടക്കന്‍ വീരഗാഥ’. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രില്‍ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘നമസ്‌കാരം, ഒരു വടക്കന്‍ വീരഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങള്‍ നേടി തന്ന സിനിമയാണ്. പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ നിര്‍മിച്ച് 1989 ല്‍ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസില്‍ റിലീസാകണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവി ഗംഗാധരന്‍. അദ്ദേഹത്തിന്റെ മക്കള്‍ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്’.- മമ്മൂട്ടി പറഞ്ഞു. ബോംബെ രവിയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

https://dailynewslive.in/ മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം ഷാനു സമദ് സംവിധാനം ചെയ്യുന്നു. ശ്രവണ, സാക്ഷി അഗര്‍വാള്‍, സുരേഷ് കൃഷ്ണ, അബുസലിം, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ജനുവരി 24 ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ബെസ്റ്റി നിര്‍മിച്ചത്. വിതരണം ബെന്‍സി റിലീസ്.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. പുതുക്കിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്‌സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും. കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആര്‍ വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 രൂപ വരെയും വര്‍ധന ഉണ്ടാകും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20,000 രൂപ വരെയും 25,000 രൂപ വരെയുമാണ് വില വര്‍ധന. എന്‍ട്രി ലെവല്‍ ചെറുകാറുകളായ ആള്‍ട്ടോ കെ10ന് 19,500 രൂപ വരെയും എസ്-പ്രസ്സോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്നും ഫയലിംഗില്‍ പറയുന്നു. പ്രീമിയം കോംപാക്റ്റ് മോഡലായ ബലേനോയ്ക്ക് 9,000 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയും വില ഉയരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 3.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്‌റ്റോ വരെയുള്ള വിവിധ വാഹനങ്ങളാണ് കമ്പനി നിലവില്‍ വില്‍ക്കുന്നത്.

https://dailynewslive.in/ സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓര്‍മ്മകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍. ഓര്‍മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍. മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം. ‘അത്രമേല്‍ ഒരു പെണ്ണില്‍’. ജസീന റഹീം. മാതൃഭൂമി. വില 204 രൂപ.

https://dailynewslive.in/ ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ പൊടിക്കൈ പ്രയോഗങ്ങളെയാണ് മിക്കയാളുകളും ആശ്രയിക്കുന്നത്. എന്നാല്‍ അവ എല്ലായ്പ്പോഴും ഗുണകരമായെന്ന് വരില്ല. മാത്രമല്ല ചിലത് അവസ്ഥയെ വഷളാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ മൂന്ന് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കാം. നെഞ്ചെരിച്ചില്‍ ശമിപ്പിക്കാന്‍ പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. നിരവധി ആരോ?ഗ്യ?ഗുണങ്ങള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും നെഞ്ചെരിച്ചിലിന് നാരങ്ങവെള്ളം ഒരു ഉത്തമ പരിഹാരമല്ല. നാരങ്ങ വെള്ളത്തിന് അസിഡിറ്റി ഉള്ളതിനാല്‍ നെഞ്ചെരിച്ചില്‍ ശമിക്കുന്നതിന് പകരം വഷളാകാനാണ് സാധ്യത കൂടുതല്‍. പിസ, ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡുകള്‍ക്കൊപ്പം സോഡ കുടിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് ധാരാണ. എന്നാല്‍ സോഡയിലുള്ളത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ്. ഇത് ആമാശയത്തില്‍ മര്‍ദം വര്‍ധിപ്പിക്കും. അധികമര്‍ദം ആമായത്തിലെ ആസിഡ് തിരികെ ഒഴുകാന്‍ കാരണമാകും. കൂടാതെ നെഞ്ചെരിച്ചില്‍ മാറാന്‍ പലരും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് അസിഡിക് ആണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് ആസിഡ് റിഫ്ലക്സ് വഷളാക്കുകയാണ് ചെയ്യുക. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ അസിഡിക് സ്വഭാവമില്ലാത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം. ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ പ്ലെയിന്‍ വാട്ടര്‍ പോലുള്ളവ സഹായകരമാണ്. ഇത് ആസിഡ് റിഫ്ലക്സ് വഷളാക്കാതെ ആമാശയത്തെ ശമിപ്പിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.19, പൗണ്ട് – 106.89. യൂറോ – 90.31, സ്വിസ് ഫ്രാങ്ക് – 95.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.47, ബഹറിന്‍ ദിനാര്‍ – 228.69, കുവൈത്ത് ദിനാര്‍ -279.82, ഒമാനി റിയാല്‍ – 223.90, സൗദി റിയാല്‍ – 22.98, യു.എ.ഇ ദിര്‍ഹം – 23.48, ഖത്തര്‍ റിയാല്‍ – 23.67, കനേഡിയന്‍ ഡോളര്‍ – 60.11.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *