മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സൗബിന് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടീസര്‍ ആണ് പുറത്തിറങ്ങിയത്. ബോബന് സാമുവല്‍ ആണ് സംവിധാനം. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായ ചിത്രത്തില്‍ നമിത പ്രമോദാണ് സൗബിന്റെ നായിക. ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, മനോജ്, കെ.യു (തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ, ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന് ജക്സന് ആന്റണിയുടെ കഥയ്ക്ക് അജീഷ് .പി .തോമസാണ് തിരക്കഥ ഒരുക്കുന്നത്. ഔസേപ്പച്ചനാണ് സംഗീതം. ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്യും.
‘മച്ചാന്റെ മാലാഖ’ ചിത്രത്തിന്റെ ടീസര്‍
