മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്ക്കുന്ന നാലു കഥകള്‍. ഈ കഥകള്‍ മലയാളിയുടെ ഹൃദയാകാശത്ത് മഴവില്‍കൊടിപോലെ നറുംദീപ്തി പ്രസരിപ്പിക്കുന്നുണ്ട്. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കനമുളള കഥകള്‍. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്ല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍-എന്നീ കഥകളുടെ സമാഹാരം. ‘പതനം’. എം ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 90 രൂപ.