ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ‘ബറോസ്’ തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ കണക്കാണിത്. എട്ടാം ദിവസം 42 ലക്ഷം രൂപ മാത്രമാണ് ബറോസിന് നേടാനായതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ദിവസവും കൂടിചേര്‍ത്ത് 10 കോടിയെ ബറോസിന് നേടാനായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.6 കോടിയായിരുന്നു ബറോസിന്റെ ആദ്യദിന ഇന്ത്യ നെറ്റ് കളക്ഷന്‍. ബോഗെയ്ന്‍വില്ല, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളുടെ ആദ്യദിന കളക്ഷനുകളെ ബറോസ് മറികടക്കുകയും ചെയ്തിരുന്നു. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ്. ജിജോ പുന്നൂസ് എഴുതിയ ചിത്രം നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസ് ആണ്. ഫാന്റസി ജോണറിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇതര ഭാഷാ അഭിനേതാക്കളും മലയാള താരങ്ങളും അണിനിരന്നിരുന്നു.
‘ബറോസ്’ ഇതുവരെ നേടിയത് 9.8 കോടി
