ഇത്രയേറെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകൂറായി അദാലത്തിലേക്ക് ലഭിച്ചത് 390 അപേക്ഷകളാണ്. മന്ത്രിമാരുടെ നേതൃത്വത്തില്‍ മുമ്പ് താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നു. അതിനു ശേഷം നടത്തിയ വനസദസ്സ്, തീരസദസ്സ്, നവകേരള സദസ്സ്, റവന്യൂ, തദ്ദേശ അദാലത്തുകൾ എന്നിവ വഴി ലക്ഷക്കണക്കിന് പേരുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. പരാതികൾ കുറഞ്ഞു വരുന്നത് സർക്കാർ നടത്തിയ ഇത്തരം ജനകീയ ഇടപെടലുകളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
