p7 yt cover

https://dailynewslive.in/ അംബേദ്കര്‍ വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തിന് ബിജെപിയും തയ്യാറെടുത്തതോടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസവും സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെയും ലോക്‌സഭ അനിശ്ചിതകാലത്തേക്കും പിരിഞ്ഞു.

https://dailynewslive.in/ അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിലും ഇന്നലത്തെ പാര്‍ലമെന്റ് സംഘര്‍ഷത്തിലും പ്രതിഷേധിച്ച് വിജയ് ചൗക്കില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസ് കണ്ട് കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 19 ലെ വിജയി : റെമി ബെന്നി, പീടികപറമ്പില്‍ നഗര്‍, വടക്കഞ്ചേരി, പാലക്കാട്*

https://dailynewslive.in/ ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം. ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശിച്ചു. അനധികൃതമായി വാങ്ങിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനും വക്കീല്‍ നോട്ടീസ് അയച്ച് സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഐഎഎസ്. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നും കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു (56) ആണ് ബാങ്കിന് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്തത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

https://dailynewslive.in/ കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബു ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെ.പി – കോണ്‍ഗ്രസ് -വ്യാപാരി വ്യവസായി സംയുക്തമായി കട്ടപ്പന നഗരത്തില്‍ ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ നഗരത്തില്‍ റോഡ് ഉപരോധം ആരംഭിച്ചു. ആര്‍.ഡി ഒ സ്ഥലത്തെത്താതെ മൃതദേഹം വിട്ടു നല്‍കില്ലെന്നും ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

https://dailynewslive.in/ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിന്റെ പ്രസിഡന്റും നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആകാശ് രവിയെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സസ്പെന്‍ഷന്‍.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്റെ വിചാരണ അടിയന്തരമായി നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുര്‍ന്നാണ് ആന്റണി രാജു നേരിട്ട് കോടതിയിലെത്തിയത്. കേസ് എംപി-എംഎല്‍എ കോടതിയുടെ പരിധിയില്‍ വരുന്നതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പെറ്റീഷന്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

https://dailynewslive.in/ പാലക്കാട് സിപിഎം പഴഞ്ചേരി നോര്‍ത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിന്‍ സെക്രട്ടറിയുമായ മുസ്തഫ വരമംഗലം പാര്‍ട്ടി വിട്ടു. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയില്‍ പാര്‍ട്ടിവിട്ട സിപിഎം കുഴല്‍മന്ദം മുന്‍ ഏരിയ കമ്മിറ്റി അംഗമുള്‍പ്പെടെ പത്തോളം പേര്‍ക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കി.

https://dailynewslive.in/ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

https://dailynewslive.in/ എം എം ലോറന്‍സിന്റെ മ്യതദേഹ സംസ്‌കാരത്തിലെ തര്‍ക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിന്റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണത്തിന് ശേഷം മറ്റുള്ളവര്‍ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.

https://dailynewslive.in/ കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തില്‍ കിണറില്‍ നിന്നുള്ള വെള്ളമാണ് പ്രഭവകേന്ദ്രമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാര്‍ഡുകളിലാണ് രോഗവ്യാപനം. ഈ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷന്‍സിന്റെ ചോദ്യ പേപ്പര്‍ നോക്കി പഠിക്കരുതെന്ന് വിദ്യാര്‍ത്ഥിയോട് പറഞ്ഞ അധ്യാപകനെ ഷുഹൈബ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു.

https://dailynewslive.in/ മെക് 7ന് പിന്തുണ സിപിഐ മുഖപത്രം ജനയുഗം. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്നും , വ്യായാമ പരിപാടിയില്‍ എന്തോ ഭീകര പ്രവര്‍ത്തനം നടക്കുന്നതായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. മെക്7 ന് മലപ്പുറത്ത് മാത്രം നിലവില്‍ ആയിരത്തോളം യൂണിറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുന്‍പ് പുറത്തുവന്ന സംഭവത്തില്‍ പിഴവ് സര്‍വകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള പോര്‍ട്ടലില്‍ വന്നുവെന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയെന്നും ഡോ. എം ജെ മാത്യു പറഞ്ഞു.

https://dailynewslive.in/ മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണു. ഒരു പരിശോധനയും നടത്താതെ കള്ളനെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്ത ശേഷം കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു. ക്ഷേത്രത്തിലെ പൂജകള്‍ പോലും തടസപ്പെടുത്തി കീഴ്ശാന്തിയെ കൊണ്ടുപോയ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം.

https://dailynewslive.in/ ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

https://dailynewslive.in/ എസ്ഒജി കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയില്‍ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷന്‍. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടികള്‍ കീഴുദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ബാക്കിപത്രമാണ് വിനീതിന്റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷന്‍ പ്രമേയത്തില്‍ ആരോപിച്ചു.

https://dailynewslive.in/ പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്ന് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്‍ഐഎയുടെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നല്‍കിയതും നിഷേധിച്ചതും ചോദ്യം ചെയ്തുള്ള എന്‍ഐഎയുടെയും പ്രതികളുടേയും അപ്പീലില്‍ ഒരുമിച്ച് വാദം കേള്‍ക്കും.

https://dailynewslive.in/ ലൈംഗികാത്രിക്രമ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

https://dailynewslive.in/ ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.

https://dailynewslive.in/ കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അനീഷ്.

https://dailynewslive.in/ ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(86) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

https://dailynewslive.in/ രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 8 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്ത് മരിച്ചത്.

https://dailynewslive.in/ രാജസ്ഥാനിലെ ജയ്പൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ 4 പേര്‍ വെന്ത് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പത്തിലധികം വാഹനങ്ങള്‍ കത്തിയെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് സമീപം രാസവസ്തുക്കള്‍ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.

https://dailynewslive.in/ സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍ ഭര്‍ത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിന്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. സുപ്രീംകോടതിയില്‍ വന്ന ഒരു കേസിനെ ആസ്പദമാക്കിയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.

https://dailynewslive.in/ ക്രിയേറ്റര്‍മാര്‍ വീഡിയോയില്‍ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങള്‍ തംബ്നെയ്ലായി ഉപയോഗിച്ചാല്‍ ഇനിമുതല്‍ യുട്യൂബ് നടപടിയെടുക്കും. ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്നാണ് യൂട്യൂബിന്റെ മുന്നറിയിപ്പ്. ആളെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്നെയ്ല്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശന നടപടിയെടുക്കാനാണ് യൂട്യൂബിന്റെ തീരുമാനം.

https://dailynewslive.in/ ബിഹാറില്‍ സ്‌കൂള്‍ ഉച്ച ഭക്ഷണത്തിനായി കൊണ്ടുവന്ന മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. ബിഹാറിലെ വൈശാലി ജില്ലിയിലാണ് സംഭവം. ഉച്ച ഭക്ഷണത്തിനായുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വാഹനത്തില്‍ നിന്ന് വാഹനത്തിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് മുട്ടകള്‍ പ്രിന്‍സിപ്പല്‍ എടുത്തതെന്നാണ് വിവരം. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ വിവിധയിടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത് സ്വീകാര്യമല്ലെന്നും രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. യുപിയിലെ സംഭലിലെ ഷാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

https://dailynewslive.in/ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന്‍ ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന്‍ പറഞ്ഞു.

https://dailynewslive.in/ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡ് ചൈനയ്ക്ക്. ചൈനയിലെ ബഹിരാകാശ യാത്രികരായ കായ് സൂഷെയും സോംഗ് ലിംഗ്‌ഡോംഗും ചേര്‍ന്ന് ഒമ്പത് മണിക്കൂര്‍ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അമേരിക്കയുടെ റെക്കോര്‍ഡാണ് ചൈന തകര്‍ത്തിരിക്കുന്നത്.

https://dailynewslive.in/ ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ഡെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. രാഹുലിനെ മാറ്റാന്‍ സാധ്യതയില്ലാത്തതിനാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ രോഹിത് മൂന്നാം നമ്പറില്‍ ബാറ്റിംഗിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് 3, 6, 10 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഗ്രാമിന് 30 കുറഞ്ഞ് 7,040 രൂപയിലാണ്. പവന്‍ വില കുറഞ്ഞത് 240 രൂപയാണ്. ഇന്നത്തെ നിരക്ക് 56,320 രൂപയാണ്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,815 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 94ലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. ഒന്‍പതുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.

https://dailynewslive.in/ ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും ഫോണിലും പ്രയോജനപ്പെടുത്താം. 1-800 ചാറ്റ് ജി.പി.ടി എന്ന് പേരിട്ട പുതിയ സംവിധാനം വഴി ഫോണ്‍ കോളിലൂടെ ചാറ്റ് ജി.പി.റ്റിയുമായി സംസാരിക്കാനും വാട്‌സ്ആപ്പ് വഴി മെസേജ് ചെയ്യാനും കഴിയും. സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു കോണ്‍ടാക്ട് പേഴ്‌സണായി ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സാരം. ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്പോ അക്കൗണ്ടോ ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ മാറ്റം. എന്നാല്‍ ഈ സേവനങ്ങള്‍ പൂര്‍ണമായി ലഭ്യമാകണമെങ്കില്‍ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണം. ആദ്യഘട്ടത്തില്‍ പ്രതിമാസം 15 മിനിറ്റാണ് ഫോണ്‍ വിളിക്കാന്‍ കഴിയുക. പഴയകാല ലാന്‍ഡ് ഫോണില്‍ നിന്ന് വരെ ഈ നമ്പരിലേക്ക് വിളിച്ച് ചാറ്റ് ജി.പി.ടി സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇതേ നമ്പരില്‍ വാട്‌സ്ആപ്പ് മെസേജ് ചെയ്താലും ആശാന്‍ മറുപടി തരും. ഇതിനായി ആദ്യം അവര്‍ തരുന്ന നമ്പര്‍ ഫോണില്‍ കോണ്‍ടാക്ടായി സേവ് ചെയ്യണം. പിന്നെ ലോകത്തെവിടെ നിന്നും ചാറ്റ് ജി.പി.ടിയുമായി ചാറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക അക്കൗണ്ട് നിര്‍മിക്കേണ്ടതില്ല.

https://dailynewslive.in/ അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയാണ്. ഇതിനോടകം ചിത്രം 1500 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. 14 ദിവസം കൊണ്ടാണ് ചിത്രം 1500 കോടി ക്ലബ്ബില്‍ എത്തിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ചിത്രമായിരിക്കുകയാണ് പുഷ്പ 2. വരും ആഴ്ചകളില്‍ ചിത്രം 2000 കോടി തൊടുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ പുഷ്പ 2. 1508 കോടിയാണ് ഇതിനോടകം പുഷ്പ 2വിന്റെ കളക്ഷന്‍. 2000 കോടിക്ക് മുകളിലുള്ള ദംഗലാണ് ആദ്യ സ്ഥാനത്ത്. 1788 കോടിയാണ് ബാഹുബലി 2ന്റെ കളക്ഷന്‍. വൈകാതെ ചിത്രം ബാഹുബലി 2നെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ അഞ്ചിന് തിയറ്ററില്‍ എത്തിയ പുഷ്പ 2 ഇന്ത്യയില്‍ നിന്ന് മാത്രം 990.7 കോടിയാണ് വാരിയത്. തെലുങ്കിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദി വേര്‍ഷനാണ്. 621 കോടിയില്‍ അധികമാണ് ഹിന്ദിയില്‍ നിന്ന് നേടിയിരിക്കുന്നത്. 295 കോടി തെലുങ്കില്‍ നിന്നും 52 കോടി തമിഴില്‍ നിന്നും നേടി. 13 കോടിയാണ് മലയാളത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്.

https://dailynewslive.in/ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ നിര്‍മ്മിക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്.

https://dailynewslive.in/ സിറോസിനെ പ്രദര്‍ശിപ്പിച്ച് കിയ. സബ് 4 മീറ്റര്‍ എസ്യുവി വിഭാഗത്തില്‍ സോണറ്റിന് താഴെയുള്ള എസ്യുവിയില്‍ ഏറെ ഫീച്ചറുകളുമായിട്ട് എത്തുന്ന സിറോസിന്റെ വില അടുത്ത മാസം നടക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭിക്കും. ഇലക്ട്രിക് മോഡലും പിന്നീട് വിപണിയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്. ജനുവരി 3 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. കിയയുടെ ഇലക്ട്രിക് എസ്യുവി ഇവി9, ഇവി3 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈന്‍. റിഇന്‍ഫോഴ്സിഡ് കെ1 പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുണ്ട് പെട്രോള്‍ എന്‍ജിന്‍. 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട് ഡീസല്‍ എന്‍ജിന്. പെട്രോള്‍ എന്‍ജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍ നല്‍കിയിരിക്കുന്നു.

https://dailynewslive.in/ വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന വേദവാക്യം ഓര്‍ത്തതിനാലാണോ ആവോ, ഫേസ്ബുക്കില്‍ ‘വാള്‍’ എന്നല്ല, ടൈംലൈന്‍ എന്നാണ് അതിപ്പോള്‍ അറിയപ്പെടുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തനത് പരിഹാസവുമുണ്ടല്ലോ. ഒരു നാട്ടില്‍ ഒരു രാജാവ്, ഒരു തട്ടകത്തില്‍ ഒരു വെളിച്ചപ്പാട് എന്ന ലൈനില്‍നിന്നു വിട്ട് സ്വന്തമായി ണമഹഹ ഉള്ളവര്‍ക്കെല്ലാം വെളിച്ചപ്പെടാന്‍ അവസരം നല്‍കിയെന്നതാണ് ഫേസ്ബുക്കിന്റെയും മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും വിജയം… ഫേസ്ബുക്കിന്റെ നീലസാരി അഴിച്ചാലും അഴിച്ചാലും തീരില്ല മോനേ ദുശ്ശാസനാ, നീ പോയി കിടന്നുറങ്ങ്!. ‘സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് വെബിനിവേശം 2.0’. രാംമോഹന്‍ പാലിയത്ത്. മാതൃഭൂമി. വില 289 രൂപ.

https://dailynewslive.in/ നാവിന്റെ സവിശേഷതകള്‍ നോക്കി നമ്മുടെ ആരോഗ്യാവസ്ഥ എങ്ങനെയെന്ന് പരിശോധിക്കാനാകും. പോഷകക്കുറവു മുതല്‍ രക്തയോട്ടം കുറയുന്നതു വരെ നാവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. നാവിന് പുറമെ വെളുത്ത നിറത്തില്‍ കോട്ടിങ് കാണപ്പെടാറുണ്ടോ? ഇത് ബാക്ടീരിയ വളര്‍ച്ചയുടെ ലക്ഷണമാണ്. നിര്‍ജ്ജലീകരണം, ശുചിത്വമില്ലായ്മ, വായിലൂടെ ശ്വസിക്കുന്നത് ഇവയെല്ലാം നാവില്‍ ഇത്തരത്തിലൊരു കോട്ടിങ് ഉണ്ടാകാന്‍ കാരണമാകാം. ഡയറ്റില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്തുന്നത് ബാക്ടീരിയ ബാധ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി ഉമിനീര്‍ ഉല്‍പാനത്തെ ഉത്തേജിപ്പിക്കുകയും നാവില്‍ നിന്ന് വായില്‍ നിന്ന് ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. നാവില്‍ ഇടയ്ക്ക് ചുവന്ന ചെറിയ കുമിളകള്‍ അല്ലെങ്കില്‍ കുത്തുകള്‍ വരുന്നതായി നിരീക്ഷിച്ചിട്ടുണ്ടോ? ഇത് ശരീരത്തിനുള്ളിലെ അമിതമായ ചൂടിനെയാകാം സൂചിപ്പിക്കുന്നത്. വളരെ ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും നാവില്‍ ഇത്തരത്തില്‍ ചുവന്ന കുത്തുകള്‍ ഉണ്ടാകാം. നാവിന് തെളിഞ്ഞ ചുവന്ന നിറം അല്ലെങ്കില്‍ നീര് വെക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കാം. കൂടാതെ നാവിലേക്ക് ഓക്സിജന്‍ സഞ്ചാരം കുറയുന്നതും നാവില്‍ നീര് വെക്കാന്‍ കാരണമായേക്കാം. ബീറ്റ്റൂട്ടും നെല്ലിക്കയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന്റെ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും, ഇരുമ്പിന്റെ അഭാവം കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ രക്തയോട്ടം കുറയുന്നതിന്റെ സൂചനയായി നാവിന് നീലകലര്‍ന്ന പര്‍പ്പിള്‍ നിറം ഉണ്ടാകാം. കൂടാതെ വായുടെ ശുചിത്വമില്ലായ്മ, വിറ്റാമിന്‍ ബി2ന്റെ കുറവും ഇതിന് കാരണമാകാം. പാപ്പില്ലെകളാണ് നാവിനെ പരുക്കനാക്കുന്നത്. ഇത് നശിക്കുന്നതുകൊണ്ട് നാവ് മിനുസമുള്ളതാകുന്നത്. ചില അവശ്യ പോഷകങ്ങളുടെ കുറവും പുവലിയുമാണ് നാവിലെ പാപ്പില്ലെകള്‍ നശിക്കാന്‍ കാണമാകുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.99, പൗണ്ട് – 106.35. യൂറോ – 88.36, സ്വിസ് ഫ്രാങ്ക് – 94.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.11, ബഹറിന്‍ ദിനാര്‍ – 225.36, കുവൈത്ത് ദിനാര്‍ -275.96, ഒമാനി റിയാല്‍ – 220.76, സൗദി റിയാല്‍ – 22.62, യു.എ.ഇ ദിര്‍ഹം – 23.14, ഖത്തര്‍ റിയാല്‍ – 23.20, കനേഡിയന്‍ ഡോളര്‍ – 59.13.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *