P21 yt cover

https://dailynewslive.in/ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികള്‍ അലങ്കോലമാക്കും വിധം പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. കരുനാഗപ്പള്ളിയിലും, തിരുവല്ലയിലും, കൊഴിഞ്ഞാമ്പാറയിലും, അമ്പലപ്പുഴയിലും ഉണ്ടായ തര്‍ക്കങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിലയിരുത്തല്‍.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 1 ലെ വിജയി : സോളമന്‍ ഡാനിയേല്‍, ഞെട്ടൂര്‍, കുളനട പോസ്റ്റ്, പത്തനംതിട്ട*

https://dailynewslive.in/ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

https://dailynewslive.in/ ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ്. താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നുവെന്നും ഒരു കുഴപ്പവും ഇല്ലെന്നും കെ.വി.തോമസ് പറഞ്ഞു. എന്നാല്‍ സുധാകരന്‍ ഉറച്ച കമ്മ്യൂണിസ്റ്റാണെന്നും ആരെങ്കിലും വീട്ടില്‍ ചെന്നത് കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു.

https://dailynewslive.in/ സി.പി.എം. നേതാവ് ജി. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് രണ്ടുപേരും പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ടെന്നും അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്

*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേര്‍ന്ന് ജി സുധാകരനെ വീട്ടില്‍ ചെന്ന് കണ്ടിരുന്നുവെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ .ജി സുധാകരന്‍ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി സുധാകരനെന്നും ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ 40 വയസില്‍ താഴെ പ്രായമുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രം മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാം.

https://dailynewslive.in/ സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി . മധു മുല്ലശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടി വി. ജോയിക്കെതിരേ വിമര്‍ശനം കടുപ്പിച്ചും നിലപാട് വ്യക്തമാക്കിയും മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് പറയാന്‍ താനിപ്പോള്‍ കമ്യൂണിസ്റ്റുകാരനല്ലെന്നും സി.പി.എമ്മിന് പിന്നെങ്ങനെ തനിക്കെതിരെ നടപടിയെടുക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ മോശം കാലാവസ്ഥയെ തുടര്‍ന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീര്‍ത്ഥാടനം താല്‍ക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീര്‍ത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം. വണ്ടിപെരിയാര്‍, സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ത്ഥാടനമാണ് നിര്‍ത്തിയത്. സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാന്‍ അഞ്ഞൂറോളം ഭക്തര്‍ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ കണ്ണൂര്‍ വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

https://dailynewslive.in/ കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, സുജേഷ് സേനന്‍ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകള്‍ക്കും നേതൃത്വം കൊടുത്തതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറിന്റെ കാറില്‍ കൊണ്ടുപോയിയെന്നും ഹരിയും സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നുവെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി.

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പി.കെ. ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണക്കേസില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

https://dailynewslive.in/ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിന്റെ വിചാരണ നിര്‍ത്തിവച്ചു. ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിളളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകള്‍ കയറാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് വിചാരണ നിര്‍ത്തിവച്ചത്.

https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാല്‍, ആരോപണങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു.

https://dailynewslive.in/ സംഭല്‍, അദാനി വിഷയങ്ങളിലടക്കമുള്ള പ്രമേയങ്ങള്‍ തള്ളി രാജ്യസഭാ അധ്യക്ഷന്‍ ജഗധീപ് ധന്‍കര്‍. വയനാട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സഭ അനുവദിച്ചില്ല. തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു. സഹകരിക്കാന്‍ ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറായില്ല. അതേസമയം കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്‌ക്കരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന നയം തെലങ്കാന റദ്ദാക്കും. നേരത്തേ ഈ നയം റദ്ദാക്കുന്നതായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതിനാലാണ് ഈ നീക്കം. ഈ ജനനനിരക്ക് തുടര്‍ന്നാല്‍ തെലങ്കാന ‘വൃദ്ധസംസ്ഥാന’മായി മാറുമെന്ന കണക്കുകൂട്ടലിലാണ് നയംമാറ്റം.

https://dailynewslive.in/ കര്‍ണാടക ബിജെപിയില്‍ കടുത്ത ഭിന്നത. ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണ് യെദിയൂരപ്പയും വിജയേന്ദ്രയുമെന്ന് തുറന്നടിച്ച് ബിജാപൂര്‍ എംഎല്‍എ രംഗത്തെത്തി. ഇതിനുള്ള തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും ബിജാപൂര്‍ എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ പറഞ്ഞു.

https://dailynewslive.in/ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. തമിഴ്നാട്ടില്‍ ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ട് ഒരിടത്തുമില്ല.

https://dailynewslive.in/ പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് തിരുപ്പതി എംപി മാഡില ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും ഇത് സഹായിക്കും. ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിര്‍ദേശം . വൈഎസ്ആര്‍സിപി എംപി യാണ് മാഡില ഗുരുമൂര്‍ത്തി. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിക്കാണ് കത്ത് നല്‍കിയത്.

https://dailynewslive.in/ ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോള്‍ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമര്‍ശമാണ് കേസിന് ആസ്പദമായത്.

https://dailynewslive.in/ ലോക്സഭയില്‍ കോണ്‍ഗ്രസിന് നാല് മുന്‍ നിര ഇരിപ്പിടങ്ങള്‍ നല്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ച് ലോക്സഭ സ്പീക്കര്‍. കോണ്‍ഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങള്‍ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നില്‍ സുരേഷ്, കെ. സി വേണുഗോപാല്‍, ഗൗരവ് ഗൊഗോയി എന്നിവര്‍ക്കും മുന്‍ നിരയില്‍ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.

https://dailynewslive.in/ കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനോടനുബന്ധിച്ച് രൂക്ഷമായ ഗതാഗതക്കുരുക്കിലായി രാജ്യതലസ്ഥാനം. ഡല്‍ഹിയിലേയും നോയിഡയിലേയും വിവിധയിടങ്ങളില്‍ വലിയ വാഹനക്കുരുക്കാണ് രൂപപ്പെട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

https://dailynewslive.in/ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നാഗ്പുര്‍ സെന്‍ട്രലില്‍ മത്സരിച്ച യുവനേതാവ് ബണ്ടി ഷെല്‍കെ രംഗത്തെത്തി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോളെ ബി.ജെ.പി. ഏജന്റാണെന്നും തന്റെ പരാജയത്തിന് കാരണം നാന പട്ടോളെയാണെന്നും ഷെല്‍ക്കെ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബണ്ടി ഷെല്‍ക്കെ.

https://dailynewslive.in/ സുപ്രീം കോടതി സമുച്ചയത്തില്‍ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

https://dailynewslive.in/ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍. റഫറിയുടെ തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അക്രമം തെരുവിലേക്കും വ്യാപിച്ചു. അക്രമികള്‍ പോലീസ് സ്റ്റേഷനും തീയിട്ടു.

https://dailynewslive.in/ നവംബറില്‍ ചരക്ക് സേവന നികുതിയായി കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 2,763 കോടി രൂപ. 2023 നവംബറിലെ 2,515 കോടി രൂപയില്‍ നിന്ന് 10 ശതമാനം വളര്‍ച്ചയുണ്ട്. ഒക്ടോബറിലെ 2,896 കോടി രൂപയുടെ ജി.എസ്.ടി പിരിവുമായി നോക്കുമ്പോള്‍ നാല് ശതമാനത്തിലധികം ഇടിവുണ്ടായി. നവംബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 21,792 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 20,623 കോടി രൂപയായിരുന്നു. ആറ് ശതമാനത്തോളം വര്‍ധനയുണ്ട്. സംസ്ഥാനങ്ങളുടെ മൊത്തം ജി.എസ്.ടി പിരിവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 9.38 ശതമാനം വര്‍ധനയുണ്ട്. ഏറ്റവും കൂടുതല്‍ ജി.എസ്.ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 29,948 കോടി രൂപയാണ് മഹാരാഷ്ട്രയുടെ വിഹിതം. രണ്ടാം സ്ഥാനത്ത് 13,722 കോടി രൂപ പിരിച്ചെടുത്ത കര്‍ണാടകയാണ്. ഏറ്റവും കുറവ് ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനം ലക്ഷദ്വീപാണ്. 5 കോടിയാണ് പിരിച്ചെടുത്തത്. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.82 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു. 8.5 ശതമാനമാണ് വളര്‍ച്ച.

https://dailynewslive.in/ അടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ച പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പേയ്‌മെന്റ് ഗേറ്റ്വേ സംവിധാനത്തിലും മാറ്റം വരുത്തി. ഇനി മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയായിരിക്കും ബിഎസ്എന്‍എല്ലിന്റെ പേയ്‌മെന്റ് പാര്‍ട്ണര്‍ എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പുതിയ പേയ്‌മെന്റ് ഗേറ്റ്വേ പാര്‍ട്ണര്‍ ആയി തെരഞ്ഞെടുത്തിരിക്കുകയാണ് പൊതുമേഖല ടെലികോം നെറ്റ്വര്‍ക്കായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി റീച്ചാര്‍ജ് ചെയ്താല്‍ ഇനി മുതല്‍ പേയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിക്കുക എസ്ബിഐ വഴിയായിരിക്കും. സുരക്ഷിതമായ ട്രാന്‍സാക്ഷന്‍ നടത്താന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് എസ്ബിഐ പേയ്മെന്റ് ഗേറ്റ്വേ സംവിധാനം വഴി ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ പേയ്മെന്റുകള്‍ നടത്താമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

https://dailynewslive.in/ പുഷ്പയിലൂടെ ലോകം ഏറ്റെടുത്ത താര ജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന ‘പുഷ്പ 2’ലെ ‘പീലിങ്സ്’ ഗാനം പുറത്ത്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുനും രശ്മിക മന്ദാനയും തീ പിടിപ്പിക്കുന്ന ചുവടുകളുമായി തകര്‍ത്താറാടുകയാണ് പാട്ടില്‍. ‘കിസ്സിക്’ പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. ‘പുഷ്പ 2: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളില്‍ എത്തും. തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്സും പദ്ധതിയിടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി.

https://dailynewslive.in/ ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വച്ഛന്ദമൃത്യു’. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. സഹീറ നസീര്‍ എഴുതി നിഖില്‍ സോമന്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍ ആലപിച്ച വീരാട്ടം മിഴിയിലിരവില്‍ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി, ശയന ചന്ദ്രന്‍, അര്‍ച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വഹിക്കുന്നു. സുധിന്‍ലാല്‍, നജ്മുദ്ദീന്‍, ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകന്‍, ഷഹീറ നസീര്‍ എന്നിവരുടെ വരികള്‍ക്ക് നിഖില്‍ മോഹന്‍, നവനീത് എന്നിവര്‍ സംഗീതം പകരുന്നു.

https://dailynewslive.in/ ഭാരത് എന്‍സിഎപിയില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോണ്‍. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാര്‍ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോണ്‍. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. വെര്‍ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് 5സ്റ്റാര്‍ നേടിയതെങ്കില്‍ ട്യൂസോണ്‍ ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് സുരക്ഷ തെളിയിച്ചിരിക്കുന്നത്. ട്യൂസോണ്‍ 2.0ലീറ്റര്‍ പെട്രോള്‍ എടി സിഗ്നേച്ചര്‍, 2 റോ 5 സീറ്റര്‍ എസ് യു വി മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 1828 കീലോഗ്രാം ഭാരമുള്ള വാഹനമാണിത്. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാര്‍ നേടാന്‍ ട്യൂസോണിന് സാധിച്ചു. മുന്നിലേയും വശങ്ങളിലേയും ആഘാതങ്ങളും കര്‍ട്ടന്‍ എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും നല്‍കുന്ന സുരക്ഷയുമെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പിച്ച ശേഷമാണ് 5 സ്റ്റാര്‍ ട്യൂസോണിന് ലഭിച്ചത്. ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ സഹിതമാണ് ട്യൂസോണ്‍ എത്തുന്നത്.

https://dailynewslive.in/ ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്റിന്റെ സൗന്ദര്യവും ദൃശ്യവിസ്മയ കാഴ്ചകളും മനോഹരമായ വാക്കുകളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്ന രചന. സ്വപ്നത്തില്‍ കണ്ട അത്ഭുത കാഴ്ചകള്‍ യാഥാര്‍ഥ്യമായതിന്റെ ആനന്ദം പ്രൊഫ. പൊന്നം സമസ്വതിയുടെ ഈ യാത്രാപുസ്തകത്തില്‍ ഓരോ താളിലും നിറശോഭയോടെ രേഖപ്പെടുത്തിയിരിക്കുന്നു. ‘സ്വിറ്റ്സര്‍ലന്റ്: വിസ്മയങ്ങളുടെ രംഗഭൂമി’. പ്രൊഫ. പൊന്നറ സരസ്വതി. സൈന്ധവ ബുക്സ്. വില 228 രൂപ.

https://dailynewslive.in/ ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷന്‍ എന്ന നിലയില്‍ മില്ലറ്റുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ന് വളരെ ജനപ്രിയമാണ്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളാല്‍ സമൃദ്ധമാണ് മില്ലറ്റുകള്‍. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാല്‍ മില്ലറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ പെട്ടെന്ന് ദഹിക്കാനും ഇവ നല്ലതാണ്. എന്നാല്‍ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവര്‍ക്കും അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം മില്ലറ്റുകളില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് എന്ന സംയുക്തം ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം തടപ്പെടുത്താന്‍ കാരണമായേക്കും. കൂടാതെ മില്ലറ്റുകള്‍ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2013 ല്‍ നടത്തിയ ഒരു പഠനത്തില്‍ മില്ലറ്റുകള്‍ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന അനീമിയ കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോ?ഗികള്‍ക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല. കൂടാതെ മില്ലറ്റുകള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. മില്ലറ്റുകള്‍ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഹോര്‍മോണ്‍ ഉല്‍പാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരില്‍ ഗോയിറ്റര്‍ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരില്‍ മില്ലറ്റുകള്‍ ദഹനപ്രശ്നങ്ങളുമുണ്ടാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള നാരുകള്‍ സെന്‍സിറ്റീവ് വയറുള്ളവരില്‍ ഗ്യാസ്, ബ്ലോട്ടിങ്, വയറുവീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയിലേക്കും നയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.70, പൗണ്ട് – 107.43. യൂറോ – 88.98, സ്വിസ് ഫ്രാങ്ക് – 95.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 224.66, കുവൈത്ത് ദിനാര്‍ -275.57, ഒമാനി റിയാല്‍ – 219.98, സൗദി റിയാല്‍ – 22.55, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.17, കനേഡിയന്‍ ഡോളര്‍ – 60.33.